Posted On
date_range Updated On
date_range ജോദ്പൂരിൽ അഭിഭാഷകനെ കുത്തിക്കൊന്നു; രണ്ടുപേർ അറസ്റ്റിൽ
ജയ്പൂർ: രാജസ്ഥാനിൽ അഭിഭാഷകനെ കുത്തിക്കൊന്നു. ജോദ്പൂരിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. മന്ദിർ വാല മൊഹല്ല സ്വദേശിയായ ജുഗ് രാജ് ചൗഹാൻ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അനിൽ, മുകേഷ് എന്നിവർ അറസ്റ്റിലായി.
ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ചൗഹാനെ പ്രതികൾ വഴിയിൽ തടയുകയും വാക് തർക്കത്തിലേർപ്പെടുകയുമായിരുന്നു. തുടർന്ന് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. നിലത്തുവീണ ചൗഹാന്‍റെ തലക്ക് അനിൽ കല്ലുകൊണ്ട് അടിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ചൗഹാൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. കൊലപാതകത്തിലേക്ക് നയിച്ചതെന്താണെന്ന് വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.