കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ്: അബ്ദുൽ നൂർ വീണ്ടും അറസ്റ്റിൽ

കുറ്റിപ്പുറം: ബിസിനസിനെന്ന പേരിൽ കോടികൾ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി തെക്കേ അങ്ങാടി സ്വദേശി കമ്പാല വീട്ടിൽ മുഹമ്മദ് അബ്ദുൽ നൂർ വീണ്ടും അറസ്റ്റിൽ. പ്രമാദമായ കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ് കേസിൽ ഇയാൾക്കെതിരെ വിവിധ കോടതികളിൽ കേസുണ്ട്.

കോടതിയിൽ വിചാരണക്ക് ഹാജരാകാത്തതിനാൽ നിരവധി വാറന്‍റ് നിലവിലുണ്ട്. ഇതേതുടർന്നാണ് വീട്ടിൽനിന്ന് പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്തത്.

കുറ്റിപ്പുറത്തെയും പരിസര പ്രദേശങ്ങളിലെയും നിരവധി പേരിൽനിന്നായി ഇയാൾ കോടികളാണ് നിക്ഷേപമായി സ്വീകരിച്ചത്. കുറ്റിപ്പുറം-തിരൂർ റോഡിൽ ഷാൻ എന്‍റർപ്രൈസസ് എന്ന സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ്. 2008ലാണ് തട്ടിപ്പ് പിടികൂടിയത്. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. എസ്.ഐ സജീഷ്, സി.പി.ഒ സുനിൽ ബാബു, ബിജു, രഞ്ജിത് എന്നിവർ ചേർന്നാണ് മുഹമ്മദ് അബ്ദുൽ നൂറിനെ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - Kuttipuram investment fraud: Abdul Noor arrested again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.