കൊട്ടിയൂർ പീഡനക്കേസ്: റോബിൻ വടക്കുംചേരിയുടെ തടവുശിക്ഷയിൽ ഇളവ്

കൊച്ചി: കൊട്ടിയൂർ പീഡനക്കേസ് പ്രതിയും മുൻ വൈദികനുമായ റോബിൻ വടക്കുംചേരിക്ക് വിചാരണ കോടതി വിധിച്ച തടവുശിക്ഷയിൽ ഇളവ്. 20 വർഷത്തെ തടവുശിക്ഷ 10 വർഷമായാണ് ഹൈകോടതി കുറച്ചത്. വിചാരണ കോടതി വിധിക്കെതിരെ റോബിൻ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് നാരായണ പിഷാരടി അധ്യക്ഷനായ ബെഞ്ചിന്‍റെ വിധി.

സ്ഥാപന മേലധികാരിയെന്ന നിലയിൽ റോബിൻ വടക്കുംചേരി തടഞ്ഞുവെച്ച് പീഡിപ്പിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ശിക്ഷയിൽ കോടതി ഇളവ് നൽകിയത്. എന്നാൽ, റോബിനെതിരായ പോക്സോ വകുപ്പും ബലാത്സംഗ കുറ്റവും നിലനിൽക്കുമെന്നും ഹൈകോടതി വ്യക്തമാക്കി.

2016 േമ​​യി​​ൽ ​കൊ​ട്ടി​യൂ​ര്‍ നീ​ണ്ടു​നോ​ക്കി സെന്‍റ് സെ​​ബാ​​സ്​​​റ്റ്യ​​ൻ പ​​ള്ളി വി​​കാ​​രി​​യാ​​യി​​രി​​ക്കെ പ​ള്ളി​മേ​ട​യി​ല്‍ വെ​ച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ​​ഡി​​പ്പി​​ച്ച് ഗ​​ർ​​ഭി​​ണി​​യാ​​ക്കി​​യെ​​ന്നാ​​ണ് റോബിൻ വടക്കുംചേരിക്കെതിരായ കേ​സ്. എ​​ന്നാ​​ൽ, പ​​ര​​സ്പ​​ര സ​​മ്മ​​ത​​ത്തോ​​ടെ​​യാ​​ണ് ബ​​ന്ധ​​പ്പെ​​ട്ട​​തെ​​ന്നാണ്​ റോബിൻ വടക്കുംചേരി കോടതിയിൽ വാദിച്ചത്.

കേസില്‍ മൂന്ന് വകുപ്പുകളിലായി 60 വര്‍ഷത്തെ കഠിനതടവാണ് റോബിന്‍ വടക്കുംചേരിക്ക് തലശേരി പോക്‌സോ കോടതി വിധിച്ചത്. മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. 20 വ​ർ​ഷ​ത്തെ ശി​ക്ഷ​യി​ൽ​ നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ ഇ​ര​യേ​യും കു​ഞ്ഞി​നെ​യും സം​ര​ക്ഷി​ക്കാ​മെ​ന്ന്​ റോ​ബി​ന്‍ ഹൈ​കോ​ട​തി​യി​ൽ വാ​ദി​ച്ചു​വെ​ങ്കി​ലും വി​ചാ​ര​ണ​കോ​ട​തി​യു​ടെ ശി​ക്ഷ ശ​രി​വെ​ക്കു​ക​യാ​ണ്​ ചെ​യ്​​ത​ത്.

പീ​​ഡി​​പ്പി​​ച്ച പെ​​ൺ​​കു​​ട്ടി​​യെ​​ വി​​വാ​​ഹം ക​​ഴി​​ക്കാ​​ൻ അ​​നു​​മ​​തി തേ​​ടി റോബിൻ വടക്കുംചേരി ന​​ൽ​​കി​​യ ഹ​​ര​​ജി നേരത്തെ കേരള ഹൈ​​കോ​​ട​​തി നേര​ത്തെ ത​​ള്ളിയിരുന്നു. ക​​ഠി​​ന​​ത​​ട​​വി​​നും പി​​ഴ​​ക്കും ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട് ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന റോ​​ബി​​ൻ വി​​വാ​​ഹം ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്യാ​​ൻ ഇ​​ട​​ക്കാ​​ല ജാ​​മ്യം അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന്​ ആ​​വ​​ശ്യ​​പ്പെ​​ട്ട് ന​​ൽ​​കി​​യ ഹ​​ര​​ജി​​യാ​​ണ് അന്ന്​​ ത​​ള്ളി​​യ​​ത്. ലൈം​​ഗി​​ക കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ൽ ഒ​​ത്തു​​തീ​​ർ​​പ്പോ ദ​​യാ​​പ​​ര​​മാ​​യ സ​​മീ​​പ​​ന​​മോ സാ​​ധ്യ​​മ​​ല്ലെ​​ന്ന്​ വി​​ല​​യി​​രു​​ത്തി​​യാ​​യിരുന്നു​ ഉ​​ത്ത​​ര​​വ്.

ക​ത്തോ​ലി​ക്ക വൈ​ദി​ക​നെ വി​വാ​ഹം ചെ​യ്​​ത്​ ത​ന്‍റെ കു​ഞ്ഞിന്‍റെ പി​തൃ​ത്വ​ത്തി​ന്​ നി​യ​മ​സാ​ധു​ത ന​ൽ​ക​ണ​മെ​ന്ന ഇ​ര​യു​െ​ട ആ​വ​ശ്യവും സു​പ്രീം​കോ​ട​തി ത​ള്ളിയിരുന്നു.

Tags:    
News Summary - Kottiyoor torture case: Robin Vadakkumchery sentence commuted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.