കൊട്ടാരക്കര: കൊട്ടാരക്കരയിലെ ആംബുലൻസ് ഡ്രൈവർമാരുടെ സംഘട്ടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേർ കൂടി അറസ്റ്റിൽ.
കുന്നിക്കോട് വിളക്കുടി ജയ ഭവനിൽ മണിക്കുട്ടൻ (31), പള്ളിക്കൽ ആലഞ്ചേരി ഫർഹാന മൻസിലിൽ ഷമീർ (35), പള്ളിക്കൽ ചെമ്പൻ പൊയ്ക ഷിഫാ മൻസിലിൽ സത്യൻ (35) എന്നിവരാണ് അറസ്റ്റിലായത്. ആംബുലൻസ് ഡ്രൈവർമാർ തമ്മിലുള്ള സാമ്പത്തിക തർക്കവും മുൻവൈരാഗ്യവുമാണ് സംഘട്ടനത്തിന് കാരണം. കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് വിജയാസ് ആശുപത്രിക്ക് മുന്നില്‍ ഇരു വിഭാഗത്തിലെയും സംഘങ്ങള്‍ ഏറ്റുമുട്ടിയത്.
ആക്രമണത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന മൂന്ന് പേരില്‍ കുന്നിക്കോട് ആവണീശ്വരം രാജീവ് നിവാസില്‍ രാഹുല്‍ (29) ആണ് മരിച്ചത്. കുത്തേറ്റ വിഷ്ണു, ശിവൻ എന്നിവർ ഇപ്പോഴും മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒന്നാം പ്രതി സിദ്ദീഖ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.