ക്രിസ്റ്റഫര്‍ ഫ്രാന്‍സിസിക്വിനി

11 മാസം പ്രായമുള്ള മകളെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കിയ പിതാവ് അറസ്റ്റിൽ

മകളെ ക്രൂരമായി കൊലപ്പെടുത്തി ഒളിവില്‍ പോയ പിതാവ് പിടിയില്‍. അമേരിക്കയിലെ കണക്ടികറ്റ് സ്വദേശിയായ 31കാരനാണ് പിടിയിലായത്. നവംബര്‍ 18നാണ് ക്രിസ്റ്റഫര്‍ ഫ്രാന്‍സിസിക്വിനി എന്ന യുവാവ് 11മാസം മാത്രമ പ്രായമുള്ള മകൾ കാമിലയെ കൊലപ്പെടുത്തുന്നത്.

നൗഗാട്ടക്കിലെ ഇയാളുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. കുട്ടിയുടെ മരണകാരണം കുത്തേറ്റതും കഴുത്തിലേറ്റ് പരിക്കുമാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമാക്കുന്നത്. കൊലപാതകത്തിന് പിന്നാലെ മൃതദേഹം ഇയാൾ വെട്ടിനുറുക്കി. ഇതിന് പിന്നാലെ ഭാര്യയോട് കലഹിച്ച ഇയാൾ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു.  ഇയാളെ പിടികൂടുന്നതിന് പൊതുജന സഹായം തേടി 28 മണിക്കൂറിനുള്ളിലാണ് അറസ്റ്റ് നടക്കുന്നത്. എന്നാല്‍ കൊലപാതക കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നു. ഒളിവില്‍ പോയ ഇയാളെ പിടികൂടുന്നതിനായി ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇയാളെ പിടികൂടാനും കൊലപാതകം സംബന്ധിയായ വിവരങ്ങള്‍ നല്‍കി സഹായിക്കുന്നവര്‍ക്ക് 10000 ഡോളറാണ് എഫ്ബിഐ സമ്മാനം പ്രഖ്യാപിച്ചത്. 

Tags:    
News Summary - Killing of 11-Month-Old Daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.