സനു തോംസൺ

കാസർകോട്​ സ്വദേശി ബംഗളൂരുവിൽ കുത്തേറ്റ്​ മരിച്ചു; ക്വട്ടേഷൻ സംഘം ആളുമാറി കുത്തിയതെന്ന്​ സംശയം

ബംഗളൂരു: കാസർകോട്​ സ്വദേശി ബംഗളൂരുവിൽ കുത്തേറ്റ്​ മരിച്ചു. ഇലക്​ട്രോണിക് സിറ്റിയിലെ ടാറ്റ അഡ്വാൻസ്​ഡ്​ സിസ്റ്റംസ്​ ലിമിറ്റഡ്​ കമ്പനിയിലെ ജീവനക്കാരനായ കാസർകോട്​ രാജപുരം പൈനിക്കര സ്വദേശി സനു തോംസൺ (30) ആണ്​ മരിച്ചത്​.

വ്യാഴാഴ്ച രാത്രി 10.45ഓടെയാണ്​ സംഭവം. ജോലി കഴിഞ്ഞ്​ താമസസ്ഥലത്തേക്ക് പോകവേ ജിഗിനിയിൽവെച്ച്​ ബൈക്കിലെത്തിയ മൂന്നുപേർ സനുവിനെ വലം വെച്ചു. പിന്നീട്​ കുത്തിവീഴ്ത്തി രക്ഷപ്പെടുകയായിരുന്നു. ക്വട്ടേഷൻ സംഘത്തിന്​ ആളുമാറി കുത്തിയതാകാം എന്ന്​ സംശയമുണ്ട്​. ഏഴ്​ വർഷമായി സനു ബംഗളൂരുവിൽ ഉണ്ട്​.

വിവരമറിഞ്ഞ്​ ബന്ധുക്കൾ ബംഗളൂരുവിൽ എത്തി​. വിക്​ടോറിയ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന്​ ശേഷം മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയി. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന്​ രാജപുരം തിരുകുടുംബദേവാലയത്തിൽ. ചേരുവിൽ തോംസൺ ആണ്​ സനുവിന്‍റെ പിതാവ്​. മാതാവ്​: ബീന. സഹോദരങ്ങൾ: സനൽ തോംസൺ, മരിയ തോംസൺ.

Tags:    
News Summary - Kasaragod native stabbed to death in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.