കർണാടയിൽ വിദ്യാർഥിനി ജീവനൊടുക്കി; കോളജ് പ്രിൻസിപ്പലിനെതിരെ രക്ഷിതാക്കൾ

ബംഗളൂരു: കർണാടകയിൽ കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനി ജീവനൊടുക്കി. റായ്ച്ചൂരിൽ ലിംഗസുഗൂരിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനിയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

എന്നാൽ വിദ്യാർഥിനിയുടെ മരണം കൊലപാതകമാണെന്നും പെൺകുട്ടി ബലാത്സംഗത്തിനിരയായതായും മാതാപിതാക്കൾ ആരോപിച്ചു. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോക്സോ ആക്ട് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിനുപിന്നാലെ പ്രിൻസിപ്പൽ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Karnataka girl student died; parents accuse college principal of rape, murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.