മ​രി​ച്ച കൗ​സ​ല്യ​യു​ടെ ചെ​റു​മ​ക​ൻ അ​ജ​യ​ൻ

വീട്ടുജോലി കഴിഞ്ഞ് മരണത്തിലേക്ക്...

ചാത്തന്നൂർ: ''അമ്മാമ്മ അവിടെ വീട്ടുജോലിക്ക് പോയതായിരുന്നു.'' കല്ലുവാതുക്കൽ വിഷമദ്യ ദുരന്തത്തിലെ ആദ്യ ഇരയായി ജീവൻ നഷ്ടപ്പെട്ട കൗസല്യയെക്കുറിച്ചുള്ള ഓർമകൾ ചെറുമകൻ അജയ‍ന്‍റെ മനസ്സിൽ നിറഞ്ഞുനിൽക്കുകയാണ്. ഖൈർതാത്ത എന്നറിയപ്പെട്ടിരുന്ന ഖൈറുന്നിസയുടെ വീട്ടിലെ മദ്യത്തിന്‍റെ ടെസ്റ്റർ ആയിരുന്നോ അവർ എന്ന ചോദ്യത്തിനെ ശക്തമായി അജയൻ എതിർത്തതും കുടുംബത്തിനായി ഏറെ കഷ്ടപ്പെട്ട അമ്മാമ്മയെക്കുറിച്ചുള്ള ഓർമകളുടെ ബലത്തിലാണ്. ഖൈറുന്നിസയുടെ വീട്ടിലെ ജോലി കഴിഞ്ഞ് 'തലകറങ്ങുന്നു' എന്ന് പറഞ്ഞ് വീട്ടിലേക്കുവന്നുകയറിയ അമ്മാമ്മയാണ് മനസ്സിലെ അവസാന ചിത്രം. അന്ന് 20കാരനായിരുന്നു അജയൻ. ക്രിക്കറ്റ് കളിക്കുന്നതിന് പുറത്തേക്ക് പോകാൻ നിൽക്കുമ്പോഴാണ് കൗസല്യ വീട്ടിലെത്തിയത്. 'തിണ്ണയിലോട്ട് കിടക്ക് അമ്മാമ്മേ..' എന്ന് പറഞ്ഞ് അമ്മാമ്മ കിടക്കുന്നതുകണ്ട് പോയ ആ ചെറുപ്പക്കാരന് പിന്നീട് അവരെ ജീവനോടെ കാണാനായില്ല.

''മൈതാനത്ത് നിൽക്കുമ്പോൾ ആളുകൾ ഓടിവന്നു പറഞ്ഞു, ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് '. പെട്ടെന്നായിരുന്നു മരണം. എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസ്സിലായില്ല. അപ്പോഴാണ് അടുത്ത മരണവാർത്തയെത്തിയത്. അതോടെ, കൗസല്യയുടെ മക്കൾ ഉറപ്പിച്ചു, അമ്മയും വിഷമദ്യം കഴിച്ചിരിക്കാം. അമ്മയെ നഷ്ടപ്പെട്ട വേദനക്കൊപ്പം സമൂഹത്തിനുമുന്നിൽ തലകുനിച്ചുനിൽക്കേണ്ടിവന്ന ആറു മക്കളടങ്ങിയ ആ കുടുംബം പിന്നെ പലവഴിക്ക് പിരിഞ്ഞു. അജയ‍ന്‍റെ അമ്മ പിന്നീട് മരിച്ചു.

കടബാധ്യതകൾ കാരണം ഏറെ കഷ്ടപ്പെട്ട കുടുംബത്തിന് നഷ്ടപരിഹാരമായി 30,000 രൂപയോളമാണ് കിട്ടിയത്. 'നമ്മുടെ ഓഫിസുകളല്ലേ. ചെല്ലുമ്പോഴെല്ലാം സമയമായില്ല എന്ന് പറഞ്ഞ് മടക്കും. ഞങ്ങൾക്ക് ഇതേപ്പറ്റി ധാരണയൊന്നുമില്ലായിരുന്നു. പിന്നെ നഷ്ടപരിഹാരം ചോദിച്ചുപോകുന്നതുതന്നെ മടുത്തു'- അജയൻ പറയുന്നു. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയായ അദ്ദേഹം പാറയിൽ ജങ്ഷനിൽ ഭാര്യക്കും കുടുംബത്തിനുമൊപ്പമാണ് താമസം.

ജീ​വി​ത​ത്തി​ന്‍റെ വെ​ളി​ച്ചം ന​ഷ്ട​പ്പെ​ട്ട്​

ചാ​ത്ത​ന്നൂ​ർ: 'അ​പ്പ​ൻ പെ​യി​ന്‍റി​ങ് പ​ണി​ക്ക്​ പോ​കു​മാ​യി​രു​ന്നു. ജോ​ലി ക​ഴി​ഞ്ഞ് മ​ദ്യ​പി​ച്ച് രാ​ത്രി പ​ത്തോ​ടെ വീ​ട്ടി​ലെ​ത്തി. പി​റ്റേ​ന്ന് ഒ​മ്പ​താ​യി​ട്ടും ഉ​ണ​ർ​ന്നി​ല്ല. പ​ള്ളി​യി​ലെ അ​ച്ച​നാ​ണ് എ​ന്നോ​ട് പ​റ​ഞ്ഞ​ത് വേ​ഗം പോ​യി അ​പ്പ​നെ നോ​ക്കാ​ൻ. അ​പ്പോ​ഴേ​ക്കും വി​ഷ​മ​ദ്യ​ത്തി​ന്‍റെ വാ​ർ​ത്ത നാ​​ടെ​ങ്ങും പ​ര​ന്നി​രു​ന്നു. ഓ​ടി​ച്ചെ​ന്ന​പ്പോ​ഴാ​ണ് കു​ടി​ച്ച​തി​ന്‍റെ ക്ഷീ​ണ​ത്തി​ല​ല്ല, വി​ഷ​ത്തി​ന്‍റെ വീ​ര്യ​ത്തി​ലാ​ണ് അ​പ്പ​ൻ മ​യ​ങ്ങി​ക്കി​ട​ക്കു​ന്ന​തെ​ന്ന​റി​ഞ്ഞ​ത്.' ക​ല്ലു​വാ​തു​ക്ക​ലി​ൽ പ്ലാ​വ​റ​കു​ന്നി​ൽ വി​ഷ​മ​ദ്യ​ദു​ര​ന്ത​ത്തി​ൽ കാ​ഴ്ച​ന​ഷ്ട​മാ​യ ജോ​യി​യു​ടെ മ​ക​ൻ സ​ജി​ന്​ ആ ​ദി​നം ഇ​ന്ന​ല​ത്തെ പോ​ലെ മ​ന​സ്സി​ലു​ണ്ട്. മ​ദ്യ​ദു​ര​ന്ത​ത്തി​ൽ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട ജോ​യി​യു​ടെ​യും കു​ടം​ബ​ത്തി​ന്‍റെ​യും ജീ​വി​ത​ത്തി​ലെ വെ​ളി​ച്ചം​ത​ന്നെ കെ​ട്ടു​പോ​യി. ദു​ര​ന്തം​ക​ഴി​ഞ്ഞ്​ ആ​റു​വ​ർ​ഷ​ത്തി​നു​ശേ​ഷം ജോ​യി ജീ​വ​നൊ​ടു​ക്കി.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ണ്ടാ​ഴ്ച ചി​കി​ത്സ തേ​ടി​യ ജോ​യി​യു​ടെ ര​ണ്ടു ക​ണ്ണു​ക​ളു​ടെ​യും കാ​ഴ്ച ന​ഷ്ട​മാ​യി​രു​ന്നു. പി​ന്നീ​ട്, ആ​റേ​ഴു മാ​സം ക​ഴി​ഞ്ഞ് ഒ​രു ക​ണ്ണി​ന്​ കാ​ഴ്ച തി​രി​കെ കി​ട്ടി. പ്ര​ഖ്യാ​പി​ച്ച ന​ഷ്ട​പ​രി​ഹാ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല. ജോ​യി​യു​ടെ തു​ട​ർ​ചി​കി​ത്സ പോ​ലും ന​ട​ത്താ​നാ​കാ​തെ കു​ടും​ബം ബു​ദ്ധി​മു​ട്ടി. സ​ജി​ന്‍റെ പ​ഠ​നം പ​ത്താം ക്ലാ​സി​ൽ നി​ല​ച്ചു. സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ന​ട​ത്താ​ൻ 20 സെ​ന്റ് വ​സ്തു​വും വീ​ടും വി​റ്റു. മ​റ്റൊ​രു വ​ഴി​യു​മി​ല്ലാ​തെ ആ ​കൗ​മാ​ര​ക്കാ​ര​ൻ ജോ​ലി​ക്കി​റ​ങ്ങി​യാ​ണ്​ കു​ടും​ബം പോ​റ്റി​യ​ത്. 'ദു​ര​ന്തം ക​ഴി​ഞ്ഞ് ര​ണ്ടു​കൊ​ല്ല​ത്തി​നു​ശേ​ഷം അ​പ്പ​ൻ വീ​ണ്ടും കു​ടി​ച്ചു​തു​ട​ങ്ങി. പ​ഴ​യ​പോ​ലെ​യ​ല്ല, വ​ല്ലാ​തെ വ​ഴ​ക്കി​ടു​മാ​യി​രു​ന്നു. അ​ങ്ങ​നെ​യൊ​രു വ​ഴ​ക്കി​നു​ശേ​ഷം വീ​ട്ടി​ൽ​നി​ന്ന് എ​ല്ലാ​വ​രെ​യും ഇ​റ​ക്കി​വി​ട്ടു. പി​ന്നാ​ലെ, ജീ​വ​നൊ​ടു​ക്കി. അ​മ്മ​യും പി​ന്നീ​ട്​ മ​രി​ച്ചു.' ത​ക​ർ​ന്നു​പോ​യ കു​ടും​ബ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ച്​ സ​ജി​ൻ പ​റ​ഞ്ഞു. 

Tags:    
News Summary - kalluvathukkal liquor tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.