ജിതിന്‍റെ ദുരൂഹ മരണം: അന്വേഷണം ഊർജിതമാക്കണമെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി

ഇരിക്കൂർ: യൂത്ത് കോൺഗ്രസ് കൂടാളി മണ്ഡലം ജനറൽ സെക്രട്ടറിയും നിടുകുളത്തെ പരേതനായ ചന്ദ്രന്റെയും ഓമനയുടെയും മകനുമായ സി.കെ. ജിതിന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളിലും നാട്ടുകാരിലും ഉണ്ടായിട്ടുള്ള സംശയങ്ങൾ നീക്കണമെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇരിട്ടി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്താത്തതിനാൽ നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചു.

കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഷൈമ മുഖ്യ രക്ഷാധികാരിയായും സി.പി.എം പട്ടാന്നൂർ സൗത്ത് ലോക്കൽ സെക്രട്ടറി സി. രാജീവൻ ചെയർമാനായും കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി കെ.പി. സുധീരൻ കൺവീനറുമായുള്ള 201 അംഗ ജനകീയ ആക്ഷൻ കമ്മിറ്റിയാണ് രൂപവത്കരിച്ചിരിക്കുന്നത്.

Tags:    
News Summary - Jithin's mysterious death: People's Action Committee calls for intensification of probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.