നൂറുൽ ഹഖ്
Posted On
date_range Updated On
date_range ബ്രൗൺ ഷുഗറുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
കോതമംഗലം: ബ്രൗൺ ഷുഗറുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശിയായ നൂറുൽ ഹഖാണ് കോതമംഗലം എക്സൈസ് സംഘത്തിെൻറ പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 280 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെടുത്തു. അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യാനായി കൊണ്ടുവന്നതാണ് പിടിച്ചെടുത്തത്. നാർകോട്ടിക് സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾപിടിയിലായത്. കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ വി.എ. ഹിറോഷിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എകസൈസ് ഓഫിസർമാരായ പി.പി. ഇയാസ്, സി.എ. നവാസ്, അമൽ ടി. അലോഷ്യസ്, വനിത സിവിൽ എക്സൈസ് ഓഫിസർ അനുമോൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.