കുവൈത്ത് സിറ്റി: നിരോധിത പുകയില കടത്തിയ സംഭവത്തിൽ ഇന്ത്യൻ പ്രവാസി കുവൈത്തിൽ അറസ്റ്റിൽ. ച്യൂയിങ് ടുബാക്കോ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷനാണ് പിടികൂടിയത്. ശുഐബ തുറമുഖം വഴി എത്തിയ ഷിപ്പിങ് കണ്ടെയ്നറിൽ പ്രത്യേകം നിർമിച്ച അറയിലാണ് പുകയില ഒളിപ്പിച്ചിരുന്നത്.
ഷിപ്മെന്റ് സ്വീകരിക്കാൻ നിശ്ചയിച്ചിരുന്ന ഇന്ത്യൻ പൗരനെയാണ് അധികൃതർ അറസ്റ്റുചെയ്തത്. ബന്ധപ്പെട്ട ഏജൻസികളുമായി ഏകോപിപ്പിച്ച് പ്രതിക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. കണ്ടെയ്നറിലെ ചരക്കിനെ കുറിച്ച് സംശയം തോന്നിയ കസ്റ്റംസ് ഇൻസ്പെക്ടർമാർ നൂതന സ്ക്രീനിങ് ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് സമഗ്ര പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് രഹസ്യ അറ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.