ഹരിമോൻ
ചിങ്ങവനം: ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി കണ്ണന്ത്ര വീട്ടിൽ ഹരിമോൻ കെ.മാധവനെയാണ് (35) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഭാര്യയും തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇയാള്‍ സംശയത്തിന്റെ പേരില്‍ ഭാര്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. കഴിഞ്ഞദിവസം രാത്രി വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ഇയാള്‍ ഭാര്യയെ കൈവശം സൂക്ഷിച്ച കമ്പികൊണ്ട് കുത്തുകയും പട്ടികകൊണ്ട് തലക്കടിക്കുകയും ചെയ്തു. സംഭവശേഷം ഒളിവിൽപോയ ഇയാളെ അന്വേഷണസംഘം ആലപ്പുഴയിൽനിന്ന് പിടികൂടുകയായിരുന്നു. ചിങ്ങവനം എസ്.എച്ച്.ഒ ടി.ആർ. ജിജു, സി.പി.ഒമാരായ സതീഷ്, സലമോൻ, മണികണ്ഠൻ, ലൂയിസ് പോൾ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.