ആദിൽ
Posted On
date_range Updated On
date_range ദമ്പതികളെ ആക്രമിച്ച കേസിൽ മൂന്നാം പ്രതി അറസ്റ്റിൽ
കായംകുളം: കൊറ്റുകുളങ്ങരയിൽ ദമ്പതികളെ തടഞ്ഞു നിർത്തി ആക്രമിച്ച കേസിൽ മൂന്നാം പ്രതി അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ എരുവ ഷാലിമാർ വീട്ടിൽ ആദിലാണ് (20) പിടിയിലായത്. കഴിഞ്ഞ 25ന് വൈകീട്ടാണ്പത്തിയൂർ എരുവ സ്വദേശികളായ ദമ്പതികളെ തടഞ്ഞുനിർത്തി ആക്രമിച്ചത്. ഇവർ സഞ്ചരിച്ച ബുള്ളറ്റിനെ കാറിൽ വന്ന പ്രതികൾ ഓവർ ടേക്ക് ചെയ്തത് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണമായത്. ആദിലിെൻറ സഹോദരനുൾപ്പെടെയുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.