കുടുംബവഴക്കിനിടെ മദ്യപനായ ഭർത്താവ്​ ഭാര്യയുടെ മൂക്ക്​ മുറിച്ചു

ബംഗളൂരു: കർണാടകയിൽ കുടുംബവഴക്കിനിടെ മദ്യപനായ ഭർത്താവ്​ ഭാര്യയുടെ മൂക്ക്​ മുറിച്ചു. കലഹത്തിൽ ഇടപ്പെട്ട ഭാര്യാമാതാവിനെ മർദിക്കുകയും ചെയ്​തു. കർണാടക ധർവാഡിലെ അമിനഭവി ഗ്രാമത്തിലാണ്​ സംഭവം.

ഉമേഷ്​ ഗംഗുഡാരിയാണ്​ പ്രതി. മദ്യത്തിന്​ അടിമയായ ഇയാൾ നിരന്തരം ഭാര്യയെ ഉപ​​ദ്രവിച്ചിരുന്നു. പതിവു​േ​പാലെ കഴിഞ്ഞദിവസമുണ്ടായ വഴക്കിനിടെ മൂർച്ഛയുള്ള ആയുധം ഉപയോഗിച്ച്​ ഭാര്യ ഗീതയുടെ മൂക്ക്​ മുറിക്കുകയായിരുന്നു.

ഗീത മാതാവിനൊപ്പമാണ്​ താമസം. ഇയാളെ തടയാൻ ശ്രമിച്ച ഭാര്യാമാതാവിനെ ക്രൂരമായി മർദിക്കുകയും ചെയ്​തു. കുറ്റകൃത്യത്തിന്​ ശേഷം പ്രതി കടന്നുകളഞ്ഞു.

സംഭവമറിഞ്ഞ്​ ഉടൻ സ്​ഥലത്തെത്തിയ പൊലീസ്​ ഗീതയെയും മാതാവിനെയും ആശുപത്രിയിലാക്കി. പ്രതിക്കെതിരെ ​പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല. 

Tags:    
News Summary - In Karnataka Drunk man chops off wifes nose with sharp weapon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.