അനധികൃത ഗ്യാസ് റീഫില്ലിങ്​ കേന്ദ്രത്തിൽനിന്ന്​ പിടിച്ചെടുത്ത സിലിണ്ടറുകൾ വാഹനത്തിൽ കയറ്റുന്നു. ഇൻസെറ്റിൽ പിടിയിലായ ഷാഫി

അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രം നടത്തിയയാൾ പിടിയിൽ

വാഴക്കാട്: യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ വീട്ടിൽ അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രം നടത്തിയയാൾ പിടിയിൽ. വട്ടപ്പാറ പണിക്കരപുറായി സ്വദേശി കൊന്നേങ്ങൽ ഷാഫിയെയാണ് (34) വാഴക്കാട് പൊലീസും ജില്ല ആന്‍റി നാർക്കോട്ടിക്ക് സ്പെഷൽ ടീമും ചേർന്ന് പിടികൂടിയത്.

വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടർ ഗ്യാസ് ഏജൻസികളുടെ ഏജന്റുമാർ മുഖേനയും വിവിധ വീടുകളിൽ നിന്നും പണം കൊടുത്ത് സംഘടിപ്പിച്ച് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിലേക്ക് റീഫിൽ ചെയ്ത് കൂടിയ വിലക്ക് വിൽപന നടത്തിവരികയായിരുന്നു. റീഫില്ലിങ്ങിനായി കൊണ്ടുവന്ന 150 ഓളം ഗ്യാസ് സിലിണ്ടറുകൾ പിടികൂടി.

മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈ.എസ്.പി അഷറഫ്, അരീക്കോട് ഇൻസ്പക്ടർ അബ്ബാസലി, വാഴക്കാട് എസ്.ഐ വിജയരാജൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ല ആന്‍റി നാർക്കോട്ടിക്ക് സ്പെഷൽ ടീം സംഘാംഗങ്ങളായ പി. സഞ്ജീവ്, ഷബീർ, രതീഷ് ഒളരിയൻ, സബീഷ്, സുബ്രഹ്മണ്യൻ, വാഴക്കാട് എ.എസ്.ഐ സുരേഷ് കുമാർ, എ.എസ്.ഐ പ്രഭ, നന്ദകുമാർ, സി.പി.ഒമാരായ നിധീഷ്, ശിഹാബ്, സമ്മാസ്, അജയകുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. 

Tags:    
News Summary - Illegal gas refilling station; Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.