മഞ്ചേശ്വരം: ക്ഷേത്രത്തില്‍നിന്ന് പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ.
മഞ്ചേശ്വരം മജിബയലിലെ ലക്ഷ്മീശയെ (40) യാണ് കാസര്‍കോട് ഡിവൈ.എസ്.പി വി.വി. മനോജ്, മഞ്ചേശ്വരം സ്റ്റേഷന് ഹൗസ് ഓഫിസര്‍ സന്തോഷ് കുമാര്‍, എസ്.ഐ എന്‍. അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കവർച്ചക്ക് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു. 2005ൽ മഞ്ചേശ്വരത്ത് നടന്ന കവർച്ചക്കേസിലെയും കർണാടകയിൽ നടന്ന വിവിധ കേസുകളിലെയും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 20നാണ് അയ്യപ്പക്ഷേത്രത്തിന്റെ വാതിലുകളുടെ പൂട്ട് തകര്‍ത്ത് കവര്‍ച്ച നടത്തിയത്.
ക്രൈം സ്ക്വാഡ് അംഗങ്ങളായ രാജേഷ്, ഓസ്റ്റിൻ തമ്പി, പ്രതീഷ് ഗോപാൽ, ഹരീഷ്, സജീഷ്, ശിവകുമാർ, ശ്രീജിത്ത്, അനൂപ് എന്നിവരും ഉൾപ്പെട്ടതാണ് അന്വേഷണ സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.