Posted On
date_range Updated On
date_range കുടുംബ കലഹം; ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു
നാഗർകോവിൽ: ദാമ്പത്യ തർക്കത്തിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
വെട്ടൂർണിമഠം പരമാർത്ഥ ലിംഗപുരം സ്വദേശി പത്മ (30) ആണ് മരിച്ചത്.
നാഗർകോവിലിലെ വടശ്ശേരിയിലാണ് സംഭവം. പ്രതി ആന്റണി ബെനിസ്റ്ററിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്മയെ കൊലപ്പെടുത്തിയ ശേഷം ആന്റണി വടശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തി കുറ്റം സമ്മതിക്കുകയായിരുന്നു.
പത്മയുടെ സ്വഭാവ ദൂഷ്യമാണ് കൊലപാതകത്തിന് കാരണമെന്ന ഇയാൾ പൊലീസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.