ഉടുമ്പ്​ പിടിച്ച്​ കറിവെച്ച നായാട്ട്​ സംഘത്തെ ​ഫോറസ്റ്റ്​ ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾ

ഉടുമ്പിനെ പിടികൂടി നായാട്ട്​ സംഘം കറിവെച്ചു; മൂന്ന്​ പേർ പിടിയിൽ

ചിറ്റാർ: ഉടുമ്പിനെ കൊന്ന് പാകം ചെയ്ത് ഭക്ഷിച്ച നായാട്ട്​ സംഘത്തിലെ മൂന്ന്​​ പേർ വനം വകുപ്പ്​ അധികൃതരുടെ പിടിയിലായി. കൊടുമുടി ഭാഗത്ത് ഉടുമ്പിനെ കൊന്ന് പാകം ചെയ്ത് ഭക്ഷിച്ചു കൊണ്ടിരുന്ന കുട്ടപ്പൻ (രാധാകൃഷ്ണൻ), സജി (അപ്പക്കാള), അനു എന്നിവരെയാണ്​ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ അറസ്​റ്റ്​ ചെയ്തത്​.

കാട്ടിൽ നിന്ന്​ പിടികൂടിയ ഉടുമ്പിനെ കറിവെച്ച്​ ​കഴിക്കുന്നതിനിടയിലാണ്​ രാധാകൃഷ്​ണന്‍റെ വീട്ടിൽ നിന്ന്​ മൂന്ന്​ പേരെയും ഫോറസ്റ്റ്​ അധികൃതർ പിടികൂടുന്നത്​. വടശ്ശേിക്കര റെയ്​ഞ്ച്​ ഫോറസ്റ്റ്​ ഓഫീസർ ആർ.വിനോദ്​, ചിറ്റാർ ഫോറസ്റ്റ്​ സ്​റ്റേഷൻ ഡെപ്യൂട്ടി റെയ്​ഞ്ച്​ ഫോറസ്റ്റ്​ ഓഫീസർ സുനിൽ.കെ, സെക്ഷൻ ഫോറസ്റ്റ്​ ഓഫീസർ അശോകൻ, ബീറ്റ്​ ഫോറസ്റ്റ്​ ഓഫീസർമാരായ അനസ്​.ജെ, ജോസ്​.എ, സുബിമോൾ ജോസഫ്​, ഡ്രൈവർ ശരത്​ പ്രതാപ്​, ഫോറസ്റ്റ്​ വാച്ചർ രാമ​ചന്ദ്രൻ എന്നിവർ ചേർന്നാണ്​ നായാട്ട്​ സംഘത്തെ പിടികൂടിയത്​. പ്രതികളെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

Tags:    
News Summary - Hunting group arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.