കുവൈത്ത്​​ മനുഷ്യക്കടത്ത്: മുഖ്യപ്രതി മജീദിനെതിരെ പുതിയ പരാതി

​കൊച്ചി: കുവൈത്ത്​​ മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി മജീദിനെതിരെ തിരുവനന്തപുരത്ത്​ പുതിയ പരാതി. തിരുവനന്തപുരം സ്വദേശിനി സിറ്റി പൊലീസ് കമീഷണർ സ്​പർജൻ കുമാറിനാണ് പരാതി നൽകിയത്.

കുവൈത്തിൽ ജോലിചെയ്ത്​ തിരികെയെത്തിയ തന്നെ മജീദ് നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ്​ പരാതി​. മജീദിന്​ പുറമെ മറ്റൊരു സ്ത്രീ വഴിയും ഭീഷണിപ്പെടുത്തി. പലതവണ വിഡിയോ കാളിൽ വിളിച്ചു. പ്രതികരിക്കാത്തതിനെ തുടർന്ന്​ ഭീഷണി ശബ്ദസന്ദേശം അയക്കുകയായിരുന്നു.

അതേസമയം, കേസെടുത്ത്​ നാല്​ മാസം പിന്നിട്ടിട്ടും മജീദിനെ അറസ്റ്റ്​ ചെയ്യാനാകാത്തത്​ പൊലീസിന്​ തലവേദനയുണ്ടാക്കുന്നുണ്ട്​. 

News Summary - Human trafficking in Kuwait: New complaint against the main suspect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.