വീട്ടമ്മയുടെ മരണം കൊലപാതകം; ഭർത്താവ് പിടിയിൽ

കാ​ല​ടി: വീ​ട്ട​മ്മ​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ഭ​ർ​ത്താ​വ് മ​ഞ്ഞ​പ്ര ആ​ന​പ്പാ​റ അ​രി​ക്ക​ൽ​വീ​ട്ടി​ൽ ജോ​യി​യെ (60) അ​റ​സ്റ്റ് ചെ​യ്തു. പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗി​യാ​യ മി​നി ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഹാ​ളി​ൽ വീ​ഴു​ക​യും ഇ​തു ക​ണ്ടു​വ​ന്ന ജോ​യി തോ​ർ​ത്ത് കൊ​ണ്ട് ക​ഴു​ത്തി​ൽ ചു​റ്റി വ​ലി​ച്ച് മു​റി​യി​ലെ ക​ട്ടി​ലി​ലേ​ക്കി​ടു​ക​യും ചെ​യ്തി​രു​ന്നു.

അ​സു​ഖം മൂ​ലം മ​ര​ണ​പ്പെ​ട്ടു​വെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ളോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. സി.​ഐ എ​ൻ.​എ. അ​നൂ​പ്, എ​സ്.​ഐ​മാ​രാ​യ കെ.​എ. പോ​ള​ച്ച​ൻ, ഹ​രീ​ഷ്, റോ​ജോ മോ​ൻ, സി.​പി.​ഒ മ​നോ​ജ്, ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.മി​നി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

Tags:    
News Summary - Housewifes death is murder; Husband arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.