മോണിക്കാ മോത്തിറാം ജാദവ്
ബംഗളൂരു: പ്രണയബന്ധത്തിൽനിന്ന് പിന്മാറാൻ പറഞ്ഞിട്ടും കൂട്ടാക്കാതിരുന്ന 18കാരി പിതാവിന്റെ മർദനമേറ്റ് മരിച്ചു. ബിദർ ജില്ലയിലെ ഔറാദ് താലൂക്കിൽ ബാർഗൻതാണ്ടാ സ്വദേശി മോണിക്കാ മോത്തിറാം ജാദവ് (18) ആണ് മരിച്ചത്. പിതാവ് മോത്തിറാം ജാദവ് ഒളിവിലാണെന്ന് സംതപുര പൊലീസ് പറഞ്ഞു.
താഴ്ന്ന ജാതിക്കാരനായ യുവാവുമായുള്ള ബന്ധം ഒഴിവാക്കാൻ മോത്തിറാം ആവശ്യപ്പെട്ടിട്ടും മോണിക്ക തന്റെ ആൺസുഹൃത്തുമായുള്ള പ്രണയബന്ധത്തിൽ ഉറച്ചുനിന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെപേരിൽ പിതാവും മകളും തമ്മിൽ വഴക്കുണ്ടാക്കിയിരുന്നു. വീട്ടിൽ മറ്റാരുമില്ലാത്തസമയം വഴക്കിനിടെ മോത്തിറാം മരക്കഷണംകൊണ്ട് മോണിക്കയെ മർദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.