തിരുവനന്തപുരം: വിവാഹം വാഗ്ദാനം നൽകി പണം തട്ടിയ സ്ത്രീ തിരുവനന്തപുരത്ത് അറസ്റ്റിൽ. പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഉൾപ്പെടെ നിരവധി കേസിൽ ഉൾപ്പെട്ട അശ്വതി അച്ചുവാണ് പിടിയിലായത്. തിരുവനന്തപുരം പൂവാർ സ്വദേശിയായ 68കാരനിൽ നിന്ന് 40,000 രൂപ തട്ടിയെടുത്ത കേസിലാണിപ്പോൾ അറസ്റ്റ്
വിവാഹവാഗ്ദാനം നൽകി പലസമയങ്ങളിലായാണ് അശ്വതി അച്ചു പണം തട്ടിയെന്നാണ് പരാതി. നേരത്തെ സമാന പരാതിയിൽ അശ്വതി അച്ചുവിനെ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. എന്നാൽ പണം കടമായി വാങ്ങിയതാണെന്നാണ് പൊലീസിന് നൽകിയ മൊഴി. പണം തിരികെ നൽകാമെന്നും പറഞ്ഞു. എന്നാൽ, പറഞ്ഞ സമയം അവസാനിച്ചതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നിരവധി പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഹണിട്രാപ്പിൽ കുടുക്കിയെന്ന ആരോപണം അശ്വതി അച്ചുവിനെതിരെ നേരത്തെ തന്നെ ഉയർന്നിരുന്നു. കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതി ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പൊലീസുകാരെ തിരഞ്ഞ് പിടിച്ച് സൗഹൃത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിങ്ങിലടക്കം ഏര്‍പ്പെടുകയും പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതുമാണ് രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.