Representational Image
Posted On
date_range Updated On
date_range വീട്ടിൽ അതിക്രമിച്ച് കടന്നയാളെ പരിക്കേൽപിച്ച ഗൃഹനാഥൻ അറസ്റ്റിൽ
അഞ്ചൽ: രാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകടന്ന് ഭാര്യയെയും മകളെയും ഉപദ്രവിച്ചയാളെ പരിക്കേൽപിച്ച ഗൃഹനാഥനെ ഏരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏരൂർ അയിലറ ശാന്തി ഭവനിൽ സോമനാഥൻ പിള്ള (64) യെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥലവാസിയായ സിനു ഭവനിൽ സിനു (34) വിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് സോമനാഥൻ പിള്ളയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.