തിരുവനന്തപുരത്തെ വീട്ടിൽ ഹൈടെക് കഞ്ചാവ് തോട്ടം, 'കൃത്രിമ പ്രകാശം, എക്സ്ഹോസ്റ്റ് ഫാൻ'; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വീടിനുള്ളിൽ ഹൈടെക് കഞ്ചാവ് തോട്ടമുണ്ടാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ തോപ്പിനകം സ്വദേശി ധനുഷാണ് (26) സിറ്റി ഡാൻസാഫിന്റെ പിടിയിലായത്.

രഹസ്യ വിവരത്തെ തുടർന്ന നടത്തിയ പരിശോധനയിലാണ് വീട്ടുവരാന്തയിലെ ഷൂറാക്കിനുള്ളിൽ പ്രത്യേകം സജ്ജീകരിച്ച നിലയിൽ കുഞ്ഞു കഞ്ചാവ് തോട്ടം കണ്ടെത്തിയത്. ഗ്രോബാഗിലും പ്ലാസ്റ്റിക് ബോക്സിലുമാണ് ചെടികൾ ഉണ്ടായിരുന്നത്.

കൃത്രിമപ്രകാശവും വായുസഞ്ചാരത്തിന് എക്സ്ഹോസ്റ്റ് ഫാനുകളും സജ്ജമാക്കിയിരുന്നു. പിടികൂടിയ പ്രതിയുടെ പേരിൽ നേരത്തെ ലഹരിക്കേസുള്ളതായി പൊലീസ് പറഞ്ഞു. 

മാരക ലഹരിവസ്​തുക്കളുമായി യുവാവ് പിടിയിൽ

ഇരവിപുരം: വിൽപനക്കായി എത്തിച്ച എൽ.എസ്​.ഡി, എം.ഡി.എം.എ, കഞ്ചാവ് എന്നീ വിവിധതരം മാരക ലഹരിവസ്​തുക്കളുമായി യുവാവ് പിടിയിൽ. പാരിപ്പള്ളി കോട്ടക്കേറം തെറ്റിക്കുഴി ആശാരിവിള വീട്ടിൽ ഗോകുൽ ജി നാഥിനെയാണ് (32) പാരിപ്പള്ളി പൊലീസും ചാത്തന്നൂർ എ.സി.പി അലക്സാണ്ടർ തങ്കച്ചന്റെ നേതൃത്വത്തിലുള്ള സബ് ഡിവിഷൻ ഡാൻസാഫ് സംഘവും ചേർന്നു പിടികൂടിയത്.

ക്രിസ്​മസ്-പുതുവത്സരാഘോഷ രാവുകൾ ലഹരിമുകതമാക്കുന്നതിന്‍റെ ഭാഗമായി പൊലീസ്​ നടത്തിയ പരിശോധനയിലാണ് പാരിപ്പള്ളി തെറ്റിക്കുഴിയിൽ നിന്ന് 0.044 ഗ്രാം എൽ.എസ്​.ഡി, 0.047 ഗ്രാം എം.ഡി.എം.എ, 1.366 ഗ്രാം കഞ്ചാവ്, എന്നിവയുമായി ഇയാൾ പിടിയിലായത്. പ്രതി പൊലീസ്​ നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച രാത്രി 08.15ഓടെ തെറ്റിക്കുഴിയിൽ വച്ച് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ ഇയാൾ എത്തിയ ബൈക്കിൽ നിന്ന് ലഹരിവസ്​തുക്കൾ കണ്ടെടുക്കുകയായിരുന്നു.

പാരിപ്പള്ളി ഇൻസ്​പെക്ടർ ഗിരീഷിന്‍റെ നേതൃത്വത്തിൽ എസ്​.ഐ മാരായ സജാൽ എസ്​.ദീൻ, അഖിലേഷ്, കെ. ബിജു, സി.പി.ഒ മാരായ അരുൺ, ജയേഷ്, അഖിൽ, അതുൽ എന്നിവരും എസ്​.ഐ സായിസേനന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  

Tags:    
News Summary - High-tech cannabis cultivation indoors; young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.