മു​ള്ള​ൻ​പ​ന്നി മാം​സം പി​ടി​കൂ​ടി​യ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

മ​റ​യൂ​ർ: മു​ള്ള​ൻ​പ​ന്നി​യെ പി​ടി​കൂ​ടി മാം​സം ക​റി​വെ​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. കീ​ഴാ​ന്തൂ​ർ സ്വ​ദേ​ശി ശ​ങ്ക​ര​ൻ (42), പ​ള​നി​സ്വാ​മി (62) എ​ന്നി​വ​രെ​യാ​ണ് പ​യ​സ്​​ന​ഗ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് കീ​ഴാ​ന്തൂ​രി​ൽ ര​ണ്ട് വീ​ടു​ക​ളി​ലാ​യി പ​രി​ശോ​ധ​ന ന​ട​ത്തി മു​ള്ള​ൻ​പ​ന്നി മാം​സം വേ​വി​ക്കു​ന്ന​തി​നി​ടെ പി​ടി​കൂ​ടി​യി​രു​ന്നു. ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​ക​ളെ കാ​ന്ത​ല്ലൂ​ർ റേ​ഞ്ച് ഓ​ഫി​സ​ർ ആ​ർ. അ​ധീ​ഷ്, ഫോ​റ​സ്റ്റ​ർ വി.​ആ​ർ. രാ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Hedgehog pork: Two people arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.