Posted On
date_range Updated On
date_range താനൂരിൽ ഒരു കിലോയിലധികം ഹഷീഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ
താനൂർ: ഒരു കിലോഗ്രാമിലധികം വരുന്ന ഹഷീഷ് ഓയിലുമായി മൂവർ സംഘത്തെ താനൂർ ബസ് സ്റ്റാൻഡിൽ നിന്നും പിടികൂടി. വെന്നിയൂർ സ്വദേശികളായ ഷംസിയാദ് (24), മുർഷിദ് (24), അബ്ദുൽ സമീർ (26) എന്നിവരാണ് പിടിയിലായത്.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വ്യാപകമായി മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘം ട്രെയിൻ വഴിയാണ് താനൂരിലെത്തിയതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം പുലർച്ചെ പതിവു പരിശോധനക്കിടെ ബസ് സ്റ്റാൻഡിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാക്കളെ സബ് ഇൻസ്പെക്ടർ കൃഷ്ണ ലാലിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായി പരിശോധിച്ചപ്പോഴാണ് അന്താരാഷ്ട്ര വിപണിയിൽ അഞ്ച് ലക്ഷത്തിലധികം രൂപ വില വരുന്ന 1.095 കിലോഗ്രാം ഹാഷിഷ് ഓയിൽ ഇവരിൽ നിന്നും പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.