സ​ഞ്ജു കെ. ​ മ​ത്താ​യി

പരസ്യമദ്യപാനം ചോദ്യം ചെയ്തതിന്​ മർദനം; പ്രതി പിടിയിൽ

കോ​ത​മം​ഗ​ലം: പ​ര​സ്യ​മാ​യി മ​ദ്യ​പി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​യാ​ളെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം വ​ഴി​ക്ക​ട​വ് ന​രോ​ക്കാ​വ് ഭാ​ഗ​ത്ത് ക​ട​മാ​ൻ​ത​ടം വീ​ട്ടി​ൽ സ​ഞ്ജു കെ. ​മ​ത്താ​യി​യെ​യാ​ണ് (26) കോ​ത​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ണ്ടി​മ​ന സ്വ​ദേ​ശി വി​പി​ൻ ജോ​ണി​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.

ക​ഴി​ഞ്ഞ 15ന് ​രാ​ത്രി ഒ​മ്പ​തു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​നു സ​മീ​പ​ത്തെ റോ​ഡി​ൽ വെ​ച്ച്​ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ണും ന​ശി​പ്പി​ച്ചു. ര​ണ്ടു മാ​സം മു​മ്പാ​ണ് വി​പി​ൻ ജോ​ൺ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ പ്ര​തി​ക​ൾ മ​ദ്യ​പി​ക്കു​ന്ന​ത് ക​ണ്ട​ത്. ഇ​തി​നെ ചൊ​ല്ലി വാ​ക്കു ത​ർ​ക്ക​വും അ​ടി​പി​ടി​യും ഉ​ണ്ടാ​യി​രു​ന്നു. ഈ ​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്നാ​ണ് ആ​ക്ര​മം. മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി അ​​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Tags:    
News Summary - Harassment for questioning alcohol in public place; Defendant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.