Posted On
date_range Updated On
date_range പീഡന പരാതി: യുവാവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
ചെറായി: ബന്ധുവായ 20കാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ ഒളിവിൽ പോയ യുവാവിനായി മുനമ്പം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുനമ്പം കളത്തിൽ വീട്ടിൽ ജാനു എന്ന് വിളിക്കുന്ന കെ.എ. ജാനേന്ദി(26)നായാണ് നോട്ടീസ്. കഴിഞ്ഞ വർഷം ഏപ്രിലിൽ യുവതിയെ ഹോസ്റ്റൽ കാണിക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയി ഇടപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടിൽവെച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി. മുനമ്പം ഫിഷിങ് ഹാർബർ ബി.എം.എസ് മത്സ്യ കയറ്റിറക്ക് താൽക്കാലിക തൊഴിലാളിയാണ് ഇയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.