Posted On
date_range Updated On
date_range യുവതിയെ ശല്യംചെയ്തയാൾ പിടിയിൽ
ചിങ്ങവനം: യുവതിയെ ശല്യം ചെയ്ത കേസിൽ കുപ്രസിദ്ധ മോഷ്ടാവ് കൂടിയായ പ്രതി പിടിയിൽ. പനച്ചിക്കാട് ചിറക്കരോട്ട് അജയൻ എന്ന ശശികുമാറി (45) നെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ചിങ്ങവനത്തുള്ള സ്വകാര്യ ബിയർ വൈൻ റസ്റ്റാറന്‍റിലെ ജീവനക്കാരിയോട് മോശമായി പെരുമാറുകയും യുവതിയുടെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചിങ്ങവനം, കോട്ടയം വെസ്റ്റ്, മണർകാട്, തലയോലപ്പറമ്പ് സ്റ്റേഷനുകളിലായി മോഷണം, അടിപിടി, കഞ്ചാവ് വിൽപന തുടങ്ങി അനേകം കേസുകളിൽ പ്രതിയാണ് അജയൻ. യുവതിയുടെ പരാതിയെ തുടർന്ന് പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
ചിങ്ങവനം എസ്.എച്ച്.ഒ ടി.ആര്‍. ജിജു, എസ്.ഐമാരായ എം. അനീഷ് കുമാര്‍, റെജിമോന്‍, സി.പി.ഒമാരായ മണികണ്ഠൻ, സലിമോന്‍, സതീഷ്, പ്രകാശ് എന്നിവർ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.