കണ്ണൂർ: ആദികടലായിയിൽ വീട്ടിലെ കിടപ്പറയിലെ അലമാരയിൽ സൂക്ഷിച്ച 21 പവൻ മോഷണം പോയതായി പരാതി. ആദികടലായി സ്വദേശി ജയദയുടെ പരാതിയിൽ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തു. മാർച്ച് മാസമാണ് മോഷണം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.
ജയദയുടെ വീട്ടിൽ പ്രായമായ അമ്മയെ നോക്കാൻ ഒരു യുവതി വന്നിരുന്നു. ഇവർ മൂന്നുമാസം മുമ്പ് ജോലി നിർത്തി പോയി. കഴിഞ്ഞദിവസം ജയദ വീട്ടിലെത്തി സ്വർണാഭരണങ്ങൾ നോക്കിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്. മാർച്ച് 19നും ഏപ്രിൽ ആറിനും ഇടയിലായിരിക്കും മോഷണം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയെ ചോദ്യം ചെയ്തിരുന്നെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദ അന്വേഷണം നടക്കുകയാണെന്ന് കണ്ണൂർ സിറ്റി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.