സ്വർണക്കടത്ത് അന്വേഷണം കാർഗോയിലേക്കും

നെടുമ്പാശ്ശേരി: ഇറച്ചി അരിയൽ യന്ത്രത്തിലെ സ്വർണക്കടത്തിന് നെടുമ്പാശ്ശേരി കാർഗോയിൽനിന്ന് ഒത്താശയുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു. ഇതിനുമുമ്പും കള്ളക്കടത്ത് നടത്തിയതായി കേസിൽ പിടിയിലായവർ വെളിപ്പെടുത്തിയതിനെ തുടർന്നാണിത്. കസ്റ്റംസിലെത്തുന്ന കാർഗോയിൽ നിശ്ചിത ശതമാനം പാക്കറ്റ് പൊളിച്ച് പരിശോധന നടത്തണമെന്ന് നിർബന്ധമുണ്ട്.

സ്വർണക്കടത്ത് സംഘത്തിലെ തർക്കംമൂലം രഹസ്യവിവരം ലഭിച്ചതുകൊണ്ട് മാത്രമാണ് പിടികൂടാൻ കഴിഞ്ഞത്. പലപ്പോഴും യന്ത്രത്തിന്റെ ഭാഗമായി ഘടിപ്പിച്ച് കൊണ്ടുവരുന്നതിനാലാണ് പിടികൂടാൻ കഴിയാത്തത്. ദുബൈ കേന്ദ്രീകരിച്ച് ഒട്ടേറെ മലയാളികൾ വീണ്ടും സ്വർണക്കടത്തിൽ സജീവമാണ്. ചില ട്രാവൽ ഏജൻസികൾക്കും ഈ റാക്കറ്റുമായി ബന്ധമുണ്ട്. അടുത്തിടെ മലദ്വാരത്തിലൊളിപ്പിച്ച് സ്വർണം കൊണ്ടുവന്ന നിരവധിപേരെ പിടികൂടിയിരുന്നു. ഇവരിൽ പലരെയും കസ്റ്റംസുകാർക്ക് വിഹിതം നൽകിയെന്നും പിടികൂടില്ലെന്നും വിശ്വസിപ്പിച്ചാണ് സ്വർണം കൊടുത്തുവിട്ടത്.

Tags:    
News Summary - Gold smuggling probe into cargo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.