Posted On
date_range Updated On
date_range 70 രൂപ മോഷ്ടിച്ചെന്ന് പറഞ്ഞ് അമ്മ ക്രൂരമായ ശിക്ഷിച്ച പത്തു വയസ്സുകാരി മരിച്ചു
ചെന്നൈ: ബന്ധുവീട്ടിൽ നിന്ന് 70 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മയുടെ ക്രൂരമായ ശിക്ഷക്ക് ഇരയായ പത്തു വയസ്സുകാരിക്ക് ചികിത്സക്കിടെ ദാരുണാന്ത്യം. പെരമ്പലൂർ വേപ്പന്തട്ട മണിമേഖലയുടെ മകൾ മഹാലക്ഷ്മിയാണ് മരിച്ചത്.
പണം മോഷ്ടിച്ച് ഭക്ഷ്യവസ്തുക്കൾ വാങ്ങി കഴിച്ചതായി ആരോപിച്ച് ബന്ധുക്കളോടൊപ്പം ചേർന്നാണ് അമ്മ പെൺകുട്ടിയെ പൊള്ളലേൽപിച്ചത്. പൊള്ളലേൽപിച്ചതിന് പുറമെ ഉണക്കമുളക് പുകച്ച് ശ്വസിപ്പിക്കുകയും ചെയ്തു. അബോധാവസ്ഥയിലായ കുട്ടിയെ തിരുച്ചി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അരുമ്പാവൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.