വി​ഷ്ണു, സൂ​ര്യ, അ​ഭ​യ് സാ​ബു, ഉ​ണ്ണി​കൃ​ഷ്ണ​ൻ

കുട്ടിയെ മറയാക്കി കഞ്ചാവ് കടത്ത്; ദമ്പതികളടക്കം നാലുപേർ പിടിയിൽ

കൊല്ലം: കുട്ടിയെ മറയാക്കി കഞ്ചാവ് കടത്താൻ ശ്രമിച്ച ദമ്പതികളടക്കം നാലുപേർ പൊലീസ് പിടിയിലായി. ആറ്റിങ്ങൽ പറയത്തുകോണം പടിഞ്ഞാറ്റുവിള പുത്തൻ വീട്ടിൽ എ. വിഷ്ണു (27), ഭാര്യ സൂര്യ (25), തൃക്കരുവ സി.കെ.പി ജങ്ഷന് സമീപം സരിത ഭവനിൽ അഭയ് സാബു, കടപ്പാക്കട ശാസ്ത്രീ നഗർ ഇടയിലഴികംപുരയിടം ആർ. ഉണ്ണികൃഷ്ണൻ (29) എന്നിവരാണ് പിടിയിലായത്. 24.1 കി.ഗ്രാം കഞ്ചാവുമായി വന്ന കാർ ഉൾപ്പെടെ പിടിച്ചെടുത്തു.

രണ്ടു വയസ്സുള്ള കുട്ടിയും മാതാപിതാക്കളും മറ്റ് രണ്ട് പേരും അടങ്ങിയ സംഘമായിരുന്നു കാറിൽ. പൊലീസ് പിടിയിൽപെടാതിരിക്കാൻ കൊച്ചുകുട്ടിയെ മറയാക്കി ലഹരി വിപണനം നടത്തുകയായിരുന്നു സംഘത്തി‍െൻറ ലക്ഷ്യം.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണിവർ. വാഹനത്തിൽ പല അറകളിലായി പാക്കറ്റുകളാക്കി കഞ്ചാവ് ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു. വരുംദിവസങ്ങളിലും കർശനമായ പരിശോധന തുടരുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.

കൊല്ലം അസി.കമീഷണർ ജി.ഡി. വിജയകുമാറി‍െൻറ നേതൃത്വത്തിൽ കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി. വിപിൻകുമാർ, ചവറ ഇൻസ്പെക്ടർ നിസാമുദീൻ, ചവറ എസ്.ഐ അജയകുമാർ, ഡാൻസാഫ് ടീം എസ്.ഐ ജയകുമാർ, പ്രശാന്ത്, ഷറഫുദീൻ, എ.എസ്.ഐ ബൈജു പി. ജെറോം, എസ്.സി.പി.ഒമാരായ സജു, സീനു, മനു, റിബു, രതീഷ്, ലിനുലാലൻ, സനൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - ganja sale under the guise of Child; Four including couple arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.