മരട് അനീഷ്
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മരട് പൊലീസാണ് അനീഷിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ഒരുവർഷത്തേക്കാണ് അനീഷിനെതിരേ കാപ്പ ചുമത്തിയിരിക്കുന്നത്. തുടർന്ന് ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു.
കേരളത്തിലും തമിഴ്നാട്ടിലുമായി 50-ഓളം കേസുകളിൽ പ്രതിയാണ് മരട് അനീഷ്. കഴിഞ്ഞമാസം ഒരു സ്പായിലെത്തി ഭീഷണിപ്പെടുത്തിയതിനും അനീഷിനെതിരേ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ ഉൾപ്പെട്ടതോടെ മൈസൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാൾ. ഇതിനിടെയാണ് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മറ്റൊരു കേസുമായി ബന്ധപ്പെട്ട് അനീഷിനെ വിളിച്ചുവരുത്തിയത്. ഈ സമയത്താണ് മരട് പൊലീസ് നെടുമ്പാശ്ശേരി സ്റ്റേഷനിലെത്തി അനീഷിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസമാണ് മരട് അനീഷിനെതിരേ കാപ്പ ചുമത്താനുള്ള അനുമതി പൊലീസിന് ലഭിച്ചത്. ഇതിനുപിന്നാലെയായിരുന്നു പൊലീസ് നീക്കം. 2023 ലും മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. 2023 ൽ കൊച്ചിയിലെ ആശുപത്രി വളഞ്ഞ് പിടികൂടിയതിന് പിന്നാലെയാണ് അനീഷിനെതിരേ കാപ്പ ചുമത്തി ജയിലിലടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.