ഗാർഹിക പീഡന പരാതി നൽകിയതിൽ വൈരാഗ്യം; മരുമകളെ മൂന്ന് ലക്ഷം ക്വട്ടേഷന്‍ നൽകി കൊന്നു, മുംബൈയിൽ 65കാരി അറസ്റ്റിൽ

മുബൈ മുംബൈയിൽ മരുമകളെ ക്വട്ടേഷന്‍ നൽകി കൊലപ്പെടുത്തിയ ഭർതൃമാതാവ് അറസ്റ്റിൽ. ധനലക്ഷ്മി ഗാഞ്ചിയാണ്(65) പിടിയിലായത്. ഘാട്കോപ്പർ സ്വദേശിനിയായ സ്വപ്ന ഗാഞ്ചിയെ കൊലപ്പെടുത്താന്‍ വീട്ടു ജോലിക്കാർക്കും കുടുംബത്തിനും മൂന്ന് ല‍ക്ഷം രൂപയുടെ ക്വട്ടേഷന്‍ നൽകുകയായിരുന്നു. ധനലക്ഷ്മിയോടൊപ്പം വീട്ടുജോലിക്കാരി മംഗളാബായി സുരേഷ് ജാവദിനെയും അവരുടെ ഭർത്താവ് സജന്‍ സുരേഷ് ജാദവിനെയും മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് സ്വപ്നയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ ശുചിമുറിയിൽ വീണ് തലക്ക് പരിക്കേറ്റെന്നാണ് ഭർതൃപിതാവ് സ്വപ്നയുടെ പിതാവിനെ ഫോണിൽ വിളിച്ചറിയിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സ്വപ്ന ഗാർഹിക പീഡന പരാതി നൽകിയതിനുള്ള വൈരാഗ്യത്തിലാണ് ധനലക്ഷ്മി കുറ്റകൃത്യത്തിനായി മുതിർന്നത്. കൊലപാതകത്തിന് ശേഷം അപകടമരണമാണെന്ന് വരുത്തിതീർക്കാനും തെളിവുകൾ നശിപ്പിക്കാനും പ്രതികൾ ശ്രമം നടത്തിയിരുന്നു. മദ്യപിച്ചതിനെതുടർന്ന് ബാത്റൂമിൽ വീണെന്നാണ് സ്വപ്നയുട കുടുംബത്തോട് പറഞ്ഞത്. എന്നാൽ ഗാർഹിക പീഡന പരാതിയെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.

Tags:    
News Summary - 65-year-old woman arrested for offering daughter-in-law a three-lakh rupee quotation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.