രാജേഷ് രാജപ്പൻ

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം; സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചയാളെ പിടികൂടി

പന്തളം: സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചയാളെ പിടികൂടി. ഭാര്യയോട് ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചയാളെയാണ് പന്തളം പൊലീസ് പിടികൂടിയത്. പത്തനംതിട്ടയിൽ പന്തളം ടൗണിലാണ് സംഭവം നടന്നത്. കുളനട സ്വദേശി അയ്യന്തി ഉന്നതിയിൽ അജി ഭവനം വീട്ടിൽ രാജേഷ് രാജപ്പനാണ് (48) പന്തളം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 18ന് ഉച്ചകഴിഞ്ഞ് 2.30 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

പന്തളം ടൗണിലെ ബാർ ഹോട്ടലിന് മുന്നിൽ നിൽക്കുകയായിരുന്ന പ്രതിയുടെ സുഹൃത്തായ ആങ്ങമൂഴി സ്വദേശിയെയാണ് മാരകായുധം ഉപയോഗിച്ച് തലയിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പന്തളം പൊലീസ് അന്വേഷണം നടത്തി ഉടൻതന്നെ പ്രതിയെ പിടകൂടുകയായിരുന്നു. പന്തളം സി.ഐ ബാബു കുറുപ്പ്, എസ്.എച്ച്.ഒ എബിൻ പ്രസാദ്, ഉദ്യോഗസ്ഥരായ അജീഷ്, എസ്. അൻവർഷ, നിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Man Held for Stabbing Friend Over Affair Suspicion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.