ല​ത സു​നി​ല്‍

ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വടകര സ്വദേശിനി പിടിയിൽ

മാ​ന​ന്ത​വാ​ടി: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി ആ​ളു​ക​ളി​ല്‍ നി​ന്ന് പ​ണം ത​ട്ടി​യ കേ​സി​ല്‍ സ്ത്രീ ​അ​റ​സ്റ്റി​ല്‍. വ​ട​ക​ര പ​റ​യു​ള്ള​തി​ല്‍ ല​ത സു​നി​ലി​നെ​യാ​ണ് (59) എ​സ്.​ഐ​മാ​രാ​യ കെ. ​സി​ന്‍ഷ, പി.​ജെ. റെ​ജി, എ.​എ​സ്.​ഐ സി.​വി. ഗീ​ത, എ​സ്.​സി.​പി.​ഒ റ​യീ​സ്, ഡ്രൈ​വ​ര്‍ എ​സ.​സി.​പി.​ഒ ടൈ​റ്റ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു പി​ടി​കൂ​ടി​യ​ത്.

ആ​റാ​ട്ടു​ത​റ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്റെ പ​രാ​തി​യി​ലാ​ണ് ഇ​വ​ര്‍ക്കെ​തി​രെ കേ​സ്. ഒ​മാ​നി​ല്‍ പു​തി​യ​താ​യി തു​ട​ങ്ങു​ന്ന സ്ഥാ​പ​ന​ത്തി​ല്‍ 70,000 രൂ​പ മാ​സ ശ​മ്പ​ള​ത്തി​ല്‍ സെ​യി​ല്‍സ്മാ​ന്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. വി​സ​യ്ക്കു​ള്ള ചെ​ല​വെ​ന്ന് പ​റ​ഞ്ഞ് ആ​റാ​ട്ടു​ത​റ സ്വ​ദേ​ശി​ക്കു പ​രി​ച​യ​മു​ള്ള 21 പേ​ര​ട​ക്കം 51 ആ​ളു​ക​ളി​ല്‍നി​ന്നാ​ണ് ല​ത പ​ണം വാ​ങ്ങി​യ​ത്. പി​ന്നീ​ട് വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന ഇ​വ​ര്‍ക്കെ​തി​രെ ലു​ക്ക് ഔ​ട്ട് സ​ര്‍ക്കു​ല​ര്‍ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

മ​സ്‌​ക​ത്തി​ല്‍നി​ന്നു വ​രു​ന്ന​തി​നി​ടെ​യാ​ണ് ല​ത​യെ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. 2025 ജ​നു​വ​രി​യി​ലാ​ണ് ആ​റാ​ട്ടു​ത​റ സ്വ​ദേ​ശി​യി​ല്‍നി​ന്ന് 65,000 രൂ​പ കൈ​ക്ക​ലാ​ക്കി​യ​ത്. മ​റ്റു​ള്ള​വ​രി​ല്‍നി​ന്ന് പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി 75,000 രൂ​പ വീ​തം ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ കൈ​ക്ക​ലാ​ക്കി. പ​രാ​തി​യി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ല​ത ന​ല്‍കി​യ മേ​ല്‍വി​ലാ​സ​ത്തി​ല്‍ 10 വ​ര്‍ഷ​മാ​യി താ​മ​സ​മി​ല്ല​ന്നും വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യും ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍ന്നാ​ണ് ലു​ക്ക് ഔ​ട്ട് സ​ര്‍ക്കു​ല​ര്‍ ഇ​റ​ക്കി​യ​ത്.

Tags:    
News Summary - Fraudulent job offer in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.