അന്റോണിയോ സീയസ്
Posted On
date_range Updated On
date_range 1.112 കിലോ കഞ്ചാവുമായി പിടിയിൽ
പാലക്കാട്: ജങ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് 1.112 കിലോ കഞ്ചാവുമായി കാസർകോട് സ്വദേശി പിടിയിൽ. കാസർകോട് പനത്തൂർ പട്ടുവം പുത്തൻപുരയ്ക്കൽ വീട്ടിൽ അന്റോണിയോ സീയസ് (23) ആണ് ടൗൺ നോർത്ത് പൊലീസിന്‍റെ പിടിയിലായത്.
പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംശയാസ്‌പദ രീതിയിൽ കണ്ട ഇയാളെ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും പൊലീസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. ടൗൺ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ‌്തു.
ടൗൺ നോർത്ത് പൊലീസ് സബ് ഇൻസ്പെക്‌ടർ പ്രമോദിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്‌ടർ മധുസൂദനൻ, എ.എസ്.ഐ സലിം, സി.പി.ഒമാരായ വിനോദ്, സുബാഷ് എന്നിവരും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.