Posted On
date_range Updated On
date_range ഓൺലൈൻ തട്ടിപ്പ് നടത്തിയ നാലു പേർ പിടിയിൽ
മനാമ: ഓൺലൈൻ തട്ടിപ്പ് നടത്തിയ നാലു പേർ പിടിയിലായതായി ദക്ഷിണ മേഖല പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. 23നും 36നും ഇടക്ക് പ്രായമുള്ളവരാണ് പിടിയിലായത്. ഓൺലൈൻ നിക്ഷേപത്തിന് പ്രേരിപ്പിച്ച് പണം തട്ടിയെടുത്തതിനെ തുടർന്നാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. ഇവരിൽനിന്ന് തട്ടിപ്പ് നടത്തി സമ്പാദിച്ചതെന്ന് കരുതുന്ന പണവും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.