Posted On
date_range Updated On
date_range വിദേശ വനിതയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ചെറിയഴിക്കൽ പന്നിശ്ശേരിൽ നിഖിൽ, ചെറിയഴിക്കൽ അരയശേരിൽ ജയൻ എന്നിവരാണ് പിടിയിലായത്. വള്ളിക്കാവ് അമൃതപുരിയിലേക്ക് വന്ന അമേരിക്കക്കാരിയായ 44കാരിയാണ് പീഡനത്തിനിരയായത്. മദ്യം നൽകാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷമായിരുന്നു പീഡനം.
രണ്ടു ദിവസം മുമ്പാണ് സംഭവം. അമൃതപുരി ആശ്രമത്തിനടുത്തുള്ള ബീച്ചിൽ ഇരുന്ന യുവതിയുമായി ഇവർ ചങ്ങാത്തം നടിച്ച് ഒപ്പം കൂടുകയായിരുന്നു. തുടർന്ന് മദ്യം നൽകാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ചു. അമിതമായി മദ്യം നൽകി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തെ കുറിച്ച് യുവതി ആശ്രമത്തിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.