Posted On
date_range Updated On
date_range പ്രണയം നടിച്ച് ഗര്‍ഭിണിയാക്കിയ സംഭവം: കേസെടുത്തു
കൂറ്റനാട്: സമൂഹ മാധ്യമത്തിലൂടെ പ്രണയം നടിച്ച് പത്താം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ചാലിശ്ശേരി സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
മലപ്പുറം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്കെതിരെയാണ് കേസ്. രക്ഷിതാക്കളില്ലാത്ത സമയങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വിദ്യാർഥി എത്തിയിരുന്നു. ഒരുദിവസം നാട്ടുകാര്‍ പിടികൂടി താക്കീത് ചെയ്തു.
അതേസമയം, പെണ്‍കുട്ടിയില്‍ അസ്വാഭാവികത കണ്ടെത്തിയ രക്ഷിതാക്കള്‍ ഡോക്ടറെ സമീപിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തായത്. തുടര്‍ന്ന് വീട്ടുകാര്‍ ചാലിശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.