Posted On
date_range Updated On
date_range കുട്ടിയുടെ തലയില്‍ തിളച്ചവെള്ളം ഒഴിച്ച പിതാവ് അറസ്റ്റില്‍
കോട്ടയം മൂന്നിലവില്‍ രണ്ടുവയസുകാരന്റെ തലയില്‍ തിളച്ചവെള്ളം ഒഴിച്ച പിതാവ് അറസ്റ്റില്‍. കടവുപുഴ സ്വദേശി അനു പ്രസന്നനാണ് പിടിയിലായത്. കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മാതാവ് ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സാരമായി പൊള്ളലേറ്റ കുട്ടി ഇപ്പോള്‍ മാതാവിനൊപ്പം ഇടുക്കി നെടുങ്കണ്ടത്തെ വീട്ടിലാണുള്ളത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് പിതാവ് മകന്റെ തലയില്‍ തിളച്ച വെള്ളം ഒഴിച്ചതെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.