സേലത്ത്​ വ്യാജ ടെലിഫോൺ എക്സ്​ചേഞ്ച്​: മലയാളി പിടിയിൽ

ചെന്നൈ: സേലത്ത്​ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന ടെലിഫോൺ എക്സ്​ചേഞ്ച്​ കണ്ടെത്തി. കേന്ദ്ര ഇന്‍റലിജൻസ്​ വിഭാഗവും ലോക്കൽ പൊലീസും സംയുക്തമായാണ്​ പരിശോധന നടത്തിയത്​. ഇതുമായി ബന്ധപ്പെട്ട്​ മലപ്പുറം സ്വദേശി ഹൈദരലിയെ(37) അറസ്റ്റ്​ ചെയ്തു.

സേലം കൊണ്ടലാംപട്ടി ശെൽവ നഗറിലെ അപ്പാർട്​മെന്‍റ്​ കെട്ടിടത്തിലെ വാടക വീട്ടിലാണ്​ വ്യാജ എക്സ്​ചേഞ്ച്​ പ്രവർത്തിച്ചിരുന്നത്​. വിദേശ മൊബൈൽഫോൺ വിളികൾ ലോക്കൽ കാളുകളാക്കി മാറ്റുന്ന സംവിധാനമാണ്​ ഇവിടെ സജ്ജമാക്കിയിരുന്നത്​.

15 സിം ബോക്സുകളും 700ലധികം സിം കാർഡുകളും പിടിച്ചെടുത്തു. പ്രതികളായ രണ്ടുപേരെ കൂടി പൊലീസ്​ തിരയുന്നുണ്ട്​. 

Tags:    
News Summary - Fake telephone exchange in Salem: Malayali arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.