അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച വിമുക്തഭടൻ പിടിയിൽ

കരുനാഗപ്പള്ളി: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച വിമുക്തഭടനെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. കല്ലേലിഭാഗം തൊടിയൂർ അപ്സരാലയത്തിൽ അരുണൻ (58) ആണ് പിടിയിലായത്. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് സംഭവം.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ ആക്ടിലെയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച കരുനാഗപ്പള്ളി പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാറിന്‍റെ നിർദേശാനുസരണം കരുനാഗപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ വി. ബിജുവിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീലാൽ, ഷാജിമോൻ, എ.എസ്.ഐ വേണു, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Ex-serviceman arrested for molesting five-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.