Posted On
date_range Updated On
date_range പ്രഭാത സവാരിക്കിടയിൽ വയോധികയുടെ മാല കവർന്നു
ചെർപ്പുളശ്ശേരി: പ്രഭാത സവാരിക്കിറങ്ങിയ വയോധികയെ അക്രമിച്ച് മൂന്ന് പവനുള്ള മാല കവർന്നു. പുലിയാനംകുന്ന് താനിക്കൽ ശാന്തകുമാരി അമ്മക്ക് (74) നേരെയാണ് ആക്രമണം ഉണ്ടായത്. ചളവറചേറമ്പറ്റ കാവിനടുത്ത് ചുങ്കോണത്താലിനു സമീപം വ്യാഴാഴ്ച രാവിലെ ആറിനാണ് സംഭവം.
പിന്നിൽനിന്ന് അക്രമിച്ചശേഷം വായ പൊത്തിപ്പിടിച്ച് മാല കവരുകയായിരുന്നു. റോഡിന്റെ ഓരത്തുള്ള ഇടവഴിയിലേക്ക് ശാന്തകുമാരി അമ്മയെ തള്ളിയിട്ടു. ഇരുട്ടായതിനാൽ ആക്രമിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
രാവിലെ ക്ഷേത്രം വരെ നടക്കുകയും തൊഴുതിട്ട് തിരിച്ചുപോരുകയുമാണ് പതിവെന്ന് അവർ പറഞ്ഞു.ചെർപ്പുളശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.