അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 29 വർഷം കഠിനതടവും പിഴയും

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും വി​ധി​ച്ച് അ​ടൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി. പ​ന്ത​ളം തോ​ന്ന​ല്ലൂ​ർ പു​തി​യ​യ്യ​ത്തു കി​ഴ​ക്കേ​തി​ൽ അ​നീ​ഷി​നെ​യാ​ണ് (40) അ​ടൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി ടി. ​മ​ഞ്ജി​ത്ത് ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത പ്ര​കാ​ര​വും പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​വും കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി 29 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 1.36 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​ത്. 2024 ജൂ​ണി​നും 2025 ആ​ഗ​സ്റ്റി​നും ഇ​ട​യി​ലു​ള്ള സ​മ​യ​ങ്ങ​ളി​ൽ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി പെ​ൺ​കു​ട്ടി​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന വീ​ടി​നോ​ട് ചേ​ർ​ന്ന ഷെ​ഡി​ൽ​വെ​ച്ച് പ്ര​തി പീ​ഡി​പ്പി​ച്ചു എ​ന്ന​താ​ണ് കേ​സ്. പ​ന്ത​ളം എ​സ്.​എ​ച്ച്.​ഒ ആ​യി​രു​ന്ന ടി.​ഡി. പ്ര​ജീ​ഷാ​ണ് കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. പി. ​സ്മി​ത ജോ​ൺ ഹാ​ജ​രാ​യി. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​ൻ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

Tags:    
News Summary - Accused of raping fifth-grade girl gets 29 years in prison and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.