ശ്രീമതി

മദ്യലഹരിയില്‍ മകന്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വയോധിക മരിച്ചു

പുന്നയൂർക്കുളം: മദ്യലഹരിയില്‍ മകന്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വയോധിക മരിച്ചു. ചമ്മന്നൂര്‍ ലക്ഷംവീട് കോളനി റോഡ് പരേതനായ തലക്കാട്ടില്‍ സുബ്രഹ്മണ്യന്‍റെ ഭാര്യ ശ്രീമതി (75) ആണ് മരിച്ചത്. സംഭവത്തില്‍ വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്ത മകന്‍ മനോജിനെ (53) കോടതി റിമാന്‍ഡ് ചെയ്തു.

ചൊവ്വാഴ്ച രാത്രി 10ഓടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യലഹരിയിലായിരുന്ന മനോജ് വീണ്ടും മദ്യം വാങ്ങാന്‍ പണം ചോദിച്ചപ്പോള്‍ നല്‍കാത്ത വിരോധത്തിലാണ് തീകൊളുത്തിയതെന്ന് ശ്രീമതി പൊലീസിന് മൊഴി നല്‍കിയിരുന്നു. ബുധനാഴ്ച രാത്രി 12ഓടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു മരണം. സാരമായി പൊള്ളലേറ്റ ശ്രീമതിയെ കുന്നംകുളം, തൃശൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്നാണ് എറണാകുളത്തേക്ക് മാറ്റിയത്. ശ്രീമതിയും മനോജും മറ്റൊരു മകന്‍ സജിയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. മറ്റുമക്കള്‍: സുരേന്ദ്രന്‍ (ഒമാന്‍), യമുന, സജി, ധന്യ.

Tags:    
News Summary - Elderly woman died after her son poured kerosene and set it on fire while intoxicated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.