അംബുജാക്ഷി
Posted On
date_range Updated On
date_range നിരോധിച്ച 12 കിലോ പുകയില ഉൽപന്നങ്ങളുമായി വയോധിക അറസ്റ്റിൽ
പഴയന്നൂർ: നിരോധിച്ച 12 കിലോ പുകയില ഉൽപന്നങ്ങളുമായി വയോധിക അറസ്റ്റിൽ. മായന്നൂർ കാവ് മംഗലത്ത് പാടത്തു (താത്ത വീട്ടിൽ) അംബുജാക്ഷിയാണ് (75) എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ഇവർ കച്ചവടം നടത്തുന്ന വ്യാപാര സ്ഥാപനത്തിൽ നിന്നാണ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് മായന്നൂർ ഭാഗങ്ങളിൽ പഴയന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഒ. സജിതയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വയോധിക പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.