വെട്ടേറ്റ സതി
Posted On
date_range Updated On
date_range മദ്യലഹരിയിൽ യുവാവ് ഭാര്യയെ വെട്ടി
വർക്കല: മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചു. വർക്കല രഘുനാഥപുരം ഡ്രൈവിങ് ഗ്രൗണ്ടിന് സമീപം വാടകക്ക് താമസിക്കുന്ന സതി(34)ക്കാണ് വെട്ടേറ്റത്.
ഭർത്താവ് സന്തോഷിനെ (36) സംഭവ സ്ഥലത്തുനിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. സതിയും സന്തോഷും വികലാംഗരാണ്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. സ്ഥിരം മദ്യപാനിയാണ് സന്തോഷെന്നാണ് പൊലീസ് പറയുന്നത്.
സതിയെ ഇയാൾ കഴിഞ്ഞദിവസങ്ങളിലും ഉപദ്രവിച്ചിരുന്നുവത്രെ. സതിയുടെ ഇടത് തോളിലാണ് വെട്ടേറ്റത്. ഇവരെ വർക്കല താലൂക്കാശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.