പൊലീസ് പിടിച്ചെടുത്ത ലഹരി ഉൽപന്നങ്ങൾ
Posted On
date_range Updated On
date_range കാറിൽ കടത്തിയ ലഹരി ഉൽപന്നങ്ങൾ പിടികൂടി
കൊയിലാണ്ടി: കാറിൽ കൊണ്ടുപോകുകയായിരുന്ന 1500 പാക്കറ്റ് ലഹരി ഉൽപന്നങ്ങൾ പിടികൂടി. രണ്ടുപേരെ അറസ്റ്റു ചെയ്തു. കേരള പൊലീസിന്റെ ലഹരിവിരുദ്ധ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി പരിശോധന നടത്തുമ്പോഴാണ് ലഹരി ഉൽപന്നങ്ങൾ കണ്ടെത്തിയത്.
നരിക്കുനി കിഴക്കേകണ്ടി മുഹസിൻ (32), തിരുവനന്തപുരം ചരിവ് പൊറ്റയിൽ രാജേന്ദ്രൻ (46) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി സി.ഐ എൻ. സുനിൽകുമാർ, എസ്.ഐ അരവിന്ദൻ, എ.എസ്.ഐ പ്രദീപൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഉള്ള്യേരി ഭാഗത്തുനിന്നുവരുകയായിരുന്നു കാർ. കുറുവങ്ങാട് ഐ.ടി.ഐക്കു സമീപമായിരുന്നു പരിശോധന. കാറിൽ പിൻസീറ്റിൽ രണ്ടു ചാക്കുകളിലായി സൂക്ഷിച്ചതായിരുന്നു ലഹരി വസ്തുക്കൾ. വിപണിയിൽ ഒരു ലക്ഷത്തോളം രൂപ വിലവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.